കൊവിഡ് വ്യാപനം: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍

test | bignewslive

പാലക്കാട്: പാലക്കാട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ജില്ല കളക്ടര്‍.കൊവിഡ് വ്യാപന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിവരുന്ന പുതിയ വാഹനങ്ങളുടെ രജിസ്റ്റര്‍ ചെയ്യല്‍, വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക എന്നിവക്കായി നടത്തുന്ന വാഹന പരിശോധന നിര്‍ത്തി വയ്ക്കാനാണ് ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാകലക്ടര്‍ മൃണ്മയി ജോഷി ഉത്തരവിട്ടത്. മെയ് 31 വരെ നിര്‍ത്തിവെക്കാനാണ് ഉത്തരവ്.

അതേസമയം പാലക്കാട് ജില്ലയില്‍ ഇന്നലെ 3111 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1334 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1761 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 10 പേര്‍, 6 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.951 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

Exit mobile version