എഎംഎംഎയില്‍ ഭിന്നത; ഡബ്ല്യുസിസിക്ക് നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച സിദ്ധിക്കിന്റെ വാദം തള്ളി ജഗദീഷ്

അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായി മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തിന് മറുപടിയായി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ദിഖിന്റെ വാദം തള്ളി ജഗദീഷ്. എഎംഎംഎ പ്രസിഡണ്ട് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്തതിന് ശേഷമാണ് വാര്‍ത്ത കുറിപ്പ് ഇറക്കിയത്. സിദ്ദിഖ് അടക്കമുള്ള എല്ലാ ഭാരവാഹികള്‍ക്കും ഇത് അയച്ചു കൊടുത്തിരുന്നു. താന്‍ അമ്മ വക്താവ് തന്നെയാണ്. അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായി മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണ്. മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നത്. ജഗദീഷിന്റെ വാര്‍ത്താ കുറിപ്പ് കണ്ടിട്ടില്ല. അതില്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. താന്‍ നടത്തിയതാണ് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനം. അമ്മയുടെ ഖജാന്‍ജി മാത്രമാണ് ജഗദീഷ് എന്നും. അദ്ദേഹം സംഘടനയുടെ വക്താവല്ലെന്നും സിദ്ദിഖ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Exit mobile version