നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാമെന്ന് സുപ്രീം കോടതി

കേസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തെളിവ് നശിപ്പിക്കപ്പെടാതിരിക്കാന്‍ കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തുടരണമെന്നായിരുന്നു ഉത്തരവ്

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. കൃഷ്ണദാസിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

നെഹ്‌റു ഗ്രൂപ്പ് കോളജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. കേസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തെളിവ് നശിപ്പിക്കപ്പെടാതിരിക്കാന്‍ കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തുടരണമെന്നായിരുന്നു ഉത്തരവ്.

Exit mobile version