10-ാം ക്ലാസില്‍ നിന്ന് മൊട്ടിട്ട ആഗ്രഹം; തുടര്‍ച്ചയായ അഞ്ച് അറ്റംപ്റ്റുകള്‍, ഒരടി പിന്മാറാതെ ഐആര്‍എസ് നേടി അനു ജോഷി! അമ്പരപ്പിക്കും ഈ വിജയത്തിന് പിന്നിലെ കഥ

Anu Joshy | Bignewslive

അഞ്ച് തവണ യുപിഎസ്സി എഴുതിയ ആളാണ് അനു ജോഷി. 2017ല്‍ തന്റെ മൂന്നാമത്തെ യുപിഎസ്സി അറ്റംപ്റ്റില്‍ ഇന്റര്‍വ്യൂ കഴിഞ്ഞും റാങ്ക് ലിസ്റ്റില്‍ പേര് വരാതിരുന്നത് അനുവിനെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. 2015ലും 2016ലും അനു യുപിഎസ്സി ശ്രമിച്ചുവെങ്കിലും ആദ്യമായി ഇന്റര്‍വ്യൂ വരെയെത്തുന്നത് തന്റെ മൂന്നാമത്തെ ശ്രമത്തിലായിരുന്നു.

അതിലെ തോല്‍വി അടുത്ത പ്രിലിമിനറിയെയും ബാധിച്ചു. ഒരു മാര്‍ക്കിനാണ് അനുവിന് അത്തവണ പ്രിലിമിനറി നഷ്ടമായത്. അതും മറ്റൊരു തിരിച്ചടിയായി. എന്നിട്ടും അനു പരിശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. 2019ലെ പ്രിലിമിനറി പാസ്സായി മെയിന്‍സും ഇന്‍ര്‍വ്യൂവും കഴിഞ്ഞ് ഓള്‍ ഇന്ത്യ ലെവലില്‍ 264-ാം റാങ്ക് സ്വന്തമാക്കി അനു തന്റെ ലക്ഷ്യസ്ഥാനത്തെത്തി. ഐആര്‍ എസ്(കസ്റ്റംസ്) ആണ് അനുവിന് കിട്ടിയിരിക്കുന്ന സര്‍വീസ്.

യുപിഎസ്സി അഞ്ച് തവണ എഴുതിയിട്ടുണ്ടെങ്കിലും ഇതിനിടയില്‍ ഒരിക്കല്‍ പോലും വേണ്ടിയിരുന്നില്ല എന്ന ചിന്ത ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ അനു ഉത്തരം പറയും. കാരണം പത്താം ക്ളാസ്സ് മുതല്‍ അനുവിന്റെ മനസ്സില്‍ കയറിക്കൂടിയതാണ് സിവില്‍ സര്‍വ്വീസ് എന്ന മോഹം. മറ്റൊരു ജോലിയെക്കുറിച്ചോ മേഖലയെക്കുറിച്ചോ അനു ചിന്തിച്ചിട്ട് തന്നെയില്ല.

ഐഐടി മദ്രാസില്‍ ഇംഗ്ളീഷ് സ്റ്റ്ഡീസ് പഠിക്കുമ്പോള്‍ കൂട്ടുകാരോടൊത്ത് എന്‍ജിഒ തുടങ്ങാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞാണ് ആദ്യമായി സിവില്‍ സര്‍വീസ് ശ്രമിക്കുന്നത്. ആദ്യ രണ്ടു തവണയും വിജയിക്കാതിരുന്നപ്പോള്‍ തിരുവനന്തപുരത്ത് ഐലേണ്‍ അക്കാദമിയില്‍ ചേര്‍ന്ന് പഠിക്കാനുള്ള തീരുമാനമെടുത്തു. ഒരേസമയം ഐലേണ്‍ ഐഎഎസിലെ മെന്ററും സ്റ്റുഡന്റുമായിരുന്നു അനു.

”ഒരുപാട് ചിന്തിച്ചെടുത്ത ഒരു തീരുമാനം ആയിരുന്നു സിവില്‍ സര്‍വീസ്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അതിന്റെ തുടക്കം. സമൂഹത്തിന് വേണ്ടി നമുക്ക് ചെയ്യാവുന്ന കുറേയധികം കാര്യങ്ങളുണ്ട്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിന്റെ ഭരണ യന്ത്രത്തിന്റെ ഭാഗമാവണം എന്ന തിരിച്ചറിവില്‍ നിന്നാണ് എന്റെ യാത്ര ആരംഭിക്കുന്നത്.” അനു പറയുന്നു.
”പതറിപ്പോയ ഒരൂപാട് സന്ദര്‍ഭങ്ങളുണ്ട്. 2017ല്‍ സെലക്ഷന്‍ കിട്ടാതിരുന്നപ്പോള്‍ ഭാഗ്യം തനിക്കെതിരെ തിരിഞ്ഞപോലൊരു തോന്നലായിരുന്നു. ആ തോന്നല്‍ മറികടക്കാന്‍ കുറേയധികം കഷ്ടപ്പെടേണ്ടി വന്നു. ഇത്തവണ സെലക്ഷന്‍ കിട്ടിയപ്പോള്‍ സന്തോഷത്തേക്കാളുപരി ആശ്വാസം ആയിരുന്നു”

”സിവില്‍ സര്‍വീസ് പരീക്ഷകളില്‍ എന്ത് പഠിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ പഠിക്കണം എന്നുള്ളതും. പരീക്ഷ എന്താണോ ആവശ്യപ്പെടുന്നത് അത് ഉത്തരങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നമ്മള്‍ പ്രാപ്തരായിരിക്കണം. പ്രലിമിനറി മുതല്‍ ഇന്റര്‍വ്യൂ വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ആദ്യം മുതലേ ശീലിക്കേണ്ടത് അത്യാവശ്യമാണ്. സിവില്‍ സര്‍വീസിനായി തയാറെടുക്കുമ്പൊഴേ ഇന്റര്‍വ്യൂ വരെയുള്ള വിവിധ ഘട്ടങ്ങള്‍ക്ക് ഒരുമിച്ച് തയ്യാറെടുക്കുകയാണ് വേണ്ടത്. നമുക്കെന്തൊക്കെ പോരായ്മകളുണ്ടെന്ന് തോന്നുന്നുവോ അത് മറികടക്കാന്‍ ശ്രമിക്കണം.”

അനുവിന്റെ ചില സക്സസ് ടിപ്പുകള്‍..

സോഷ്യോളജി ആയിരുന്നു അനുവിന്റെ ഓപ്ഷണല്‍. ഗ്രൂപ്പ് ഡിസ്‌കഷന്‍സും മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ സോള്‍വ് ചെയ്യലുമൊക്കെയായിരുന്നു സോഷ്യോളജി പരീക്ഷയ്ക്കായുള്ള തയാറെടുപ്പുകള്‍. ഇന്ത്യന്‍ സൊസൈറ്റിയെപ്പറ്റി ഗ്രാജ്വേഷന്‍ മുതല്‍ പഠിക്കാനുണ്ടായിരുന്നതിനാല്‍ അതും അനുവിന് ഗുണമായി. അക്കാദമിയിലെ മെന്റേഴ്സിന്റെയും മറ്റ് ആസ്പിറന്‍സിന്റെയും വീട്ടുകാരുടെയും പ്രോത്സാഹനവും കൂടിയായതോടെ വലിയൊരു കടമ്പ മറികടക്കാന്‍ അനുവിനായി.
എഴുത്ത് ചെറുപ്പം മുതലേയുള്ള ഹോബിയാണ് അനുവിന്. യുപിഎസ്സിയുടെ
തയാറെടുപ്പുകള്‍ക്കിടയില്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് ആ ഹോബിയാണെന്നാണ് അനു പറയുന്നത്. മൂന്ന് ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍ അനു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിഗ്ന്യൂസ് ലൈവ്, ഐലേൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സിവിൽ സർവീസിലേക്കുള്ള വിജയ വഴികൾ’ മോട്ടിവേഷണൽ മോട്ടിവേഷണൽ പ്രോഗ്രാം.

* സിവിൽ സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
+918089166792 | +91 7510353353
www.ilearnias.com

Exit mobile version