അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തല്‍; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനെതിരെ ഫെഫ്ക നേതൃത്വം;ആരോപണ വിധേയര്‍ക്ക് ജോലി നല്‍കിയത് അറിവോടെയല്ല; ബി ഉണ്ണികൃഷ്ണന്‍

അര്‍ച്ചനക്കെതിരെ നിയമനടപടി തത്ക്കാലം വേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കൊച്ചി: ഡബ്ല്യുസിസി പത്ര സമ്മേളനത്തിനിടെ താന്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന അര്‍ച്ചന പത്മിനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനെതിരെ ഫെഫ്ക നേതൃത്വം. ഫെഫ്കയുടെ അറിവോടെയല്ല ആരോപണ വിധേയരെ യൂണിയന്‍ വീണ്ടും ജോലി നല്‍കിയതെന്നും, അര്‍ച്ചനക്കെതിരെ നിയമനടപടി തത്ക്കാലം വേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

2017 ഏപ്രില്‍ 16ന് നല്‍കിയ പരാതി പരിശോധിച്ച ശേഷം, ലൈംഗിക അതിക്രമം നടന്നെന്ന് ബോധ്യപ്പെട്ടതിനാല്‍ ഷെറിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഫെഫ്ക നേതൃത്വം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന് നിര്‍ദേശവും നല്‍കിയിരുന്നത്. എന്നാല്‍ ഇത് അവഗണിച്ചാണ് ബാദുഷ, ഷെറിന്‍ സ്റ്റാന്‍ലിയെ വീണ്ടും ജോലിക്ക് എടുത്തതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന അര്‍ച്ചന പത്മിനിയുടെ ആരോപണം കളവാണെന്ന് ബി ഉണ്ണികൃഷ്ണന്‍ ആവര്‍ത്തിച്ചു. എന്നാല്‍ അര്‍ച്ചനക്കെതിരെ നിയമനടപടി വേണ്ടെന്നാണ് തല്‍ക്കാലം നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version