‘ലോണ്‍ അടഞ്ഞു തീര്‍ന്നു, ജീവിതത്തില്‍ ആദ്യമായി ഒരു കാര്‍ സ്വന്തമാക്കി’ സന്തോഷം പങ്കിട്ട് എം വിന്‍സെന്റ് എംഎല്‍എ

M Vincent MLA | Bignewslive

തിരുവനന്തപുരം: അഞ്ചു വര്‍ഷമായി താന്‍ ഓടിച്ചിരുന്ന കാറ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കിട്ട് എം വിന്‍സെന്റ് എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കിട്ടത്. വാഹനത്തിന്റെ ലോണ്‍ തീര്‍ന്നുവെന്നും താന്‍ ആദ്യമായി ഒരു കാര്‍ സ്വന്തമാക്കിയെന്നും കോവളം എംഎല്‍എ കുറിച്ചു.

‘കഴിഞ്ഞ 5 വര്‍ഷമായി 223000 കിലോമീറ്റര്‍ പിന്നിട്ട എന്നോടൊപ്പമുള്ള എന്റെ സാരഥി, എംഎല്‍എമാര്‍ക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ എന്റെ കാറിന്റെ അവസാനത്തെ ഗഡു വായ്പയും ഇന്ന് അടഞ്ഞു തീര്‍ന്നതോടെ എന്റെ ജീവിതത്തില്‍ ആദ്യമായി ഒരു കാര്‍ സ്വന്തമായി’ വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ലോൺ അടഞ്ഞു തീർന്നു, ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി..
കഴിഞ്ഞ 5 വർഷമായി 223000 കിലോമീറ്റർ പിന്നിട്ട എന്നോടൊപ്പമുള്ള എന്റെ സാരഥി, എംഎൽഎമാർക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ എന്റെ കാറിന്റെ അവസാനത്തെ ഗഡു വായ്പയും ഇന്ന് അടഞ്ഞു തീർന്നതോടെ എന്റെ ജീവിതത്തിൽ ആദ്യമായി ഒരു കാർ സ്വന്തമായി.
കടപ്പാട്: കോവളത്തെ ജനങ്ങളോട്..🙏

Exit mobile version