വടകരയിലെ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ്‌ഫോടനം! സമീപത്തെ കെട്ടിടത്തിന് വിള്ളല്‍

കഴിഞ്ഞ പത്താം തിയതി പേരാമ്പ്രയില്‍ ബിജെപി - സിപിഎം സംഘര്‍ഷമുണ്ടായിരുന്നു.

കോഴിക്കോട്: വടകരയിലെ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ്‌ഫോടനം. ചോമ്പാല പോലീസ് സ്‌റ്റേഷന് പുറകിലെ വളപ്പിലാണ് ഞെട്ടിക്കുന്ന ശബ്ദത്തില്‍ ബോംബ് പൊട്ടിയത്. സ്റ്റേഷന് പുറകില്‍ മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന ബോംബാണ് പൊട്ടിയത്.

ബോംബ് പൊട്ടിയതിനു പിന്നാലെ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്‌ഫോടനം നടന്നിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന സ്റ്റീല്‍ ബോംബ് പൊട്ടുകയായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.

സിപിഎം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടികെ ലോഹിതാക്ഷന്റെ ഉടമസ്ഥതയില്‍ ഉള്ള ഹോട്ടലിന് സമീപമാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ പത്താം തിയതി പേരാമ്പ്രയില്‍ ബിജെപി – സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു.

Exit mobile version