കത്തിച്ചു വച്ച കൊതുകുതിരിയില്‍ നിന്ന് തീപടര്‍ന്ന് വൃദ്ധ വെന്തു മരിച്ചു

രോഗിയായ സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം.

ട്രിച്ചി: കൊതുക് തിരിയില്‍ നിന്ന് തീപടര്‍ന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്.

രോഗിയായ സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം. രാത്രി കിടക്കാന്‍ നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍ നിന്ന് പുതപ്പിലേക്ക് തീ പടര്‍ന്നത് ഇവര്‍ അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ അകത്ത് പ്രവേശിക്കാന്‍ കഴിയാതിരിക്കയായിരുന്നു. ഒടുവില്‍ അകത്ത് കയറി വൃദ്ധയെ പുറത്ത് എത്തിച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റ ഇവര്‍ മരിക്കുകയായിരുന്നു.

സംഭവത്തില്‍ കൊതുകുതിരിയില്‍ നിന്നു തന്നെയാണ് തീ പടര്‍ന്നതെന്നും മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളൊന്നും സംഭവത്തിലില്ലെന്നും പൊലീസ് അറിയിച്ചു.

Exit mobile version