കോഴിക്കോട് ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോ മത്സ്യം പിടിച്ചെടുത്തു; മീനിന് ദിവസങ്ങളോളം പഴക്കം!

stale fish | Bignewslive

കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോയോളം മത്സ്യം പിടിച്ചെടുത്തു. മീനിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന മീന്‍ കണ്ടെത്തിയത്.

വൃത്തിഹീനമായ തെര്‍മോകോള്‍ ബോക്‌സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് അയല, സൂത ,ഫിലോപ്പിയ , സ്രാവിന്റെ തല ഭാഗം എന്നിവ സൂക്ഷിച്ചിരുന്നത്. വിപി ഇസ്മയില്‍ എന്ന മൗലായുടെ ഉടമസ്ഥതയിലുള്ള സ്റ്റാളില്‍ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പിടിച്ചിട്ടുള്ളത്.

ഇയാള്‍ക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍. എസ്. ഗോപകുമാര്‍ അറിയിച്ചു.

Exit mobile version