സവാള താഴ്ന്നപ്പോള്‍ കുതിച്ചുയര്‍ന്ന് ചെറിയ ഉള്ളി വില; മൊത്തവില കിലോയ്ക്ക് 125 രൂപ വരെ!

Small Onion | Bignewslive

തൃശ്ശൂര്‍: സവാള വില താഴ്ന്ന് തുടങ്ങിയപ്പോള്‍ കുതിച്ചുയരുകയാണ് ചെറിയ ഉള്ളിയുടെ വില. രണ്ടാഴ്ചയ്ക്കിടെ മൊത്തവില കിലോയ്ക്ക് 125 രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളും പറയുന്നു. തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ പ്രധാനമായും ഉള്ളി എത്തുന്നത്. നടീല്‍ സമയത്തുണ്ടായ കനത്ത മഴമൂലം തമിഴ്നാട്ടില്‍ ഇത്തവണ കൃഷിയിറക്കുന്നത് വൈകി. ഇതാണ് വിലവര്‍ധനവിന് ഇടയാക്കിയതെന്നാണ് വിവരം.

ഇപ്പോള്‍ മൈസുരുവില്‍ നിന്നാണ് കേരളത്തിലേക്ക് ചെറിയ ഉള്ളി എത്തുന്നത്. ഗ്രേഡിനനുസരിച്ച് 102 മുതല്‍ 125 രൂപ വരെയാണ് മൈസുരുവിലെ മൊത്തവിലയെന്നാണ് ലഭിക്കുന്ന വിവരം. ചില്ലറവില നല്ല ഇനത്തിന് 125-150 നിലവാരത്തിലാണ്. എന്നാല്‍, തമിഴ്നാട്ടില്‍ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.

Exit mobile version