വ്രതമെടുത്ത് മലചവിട്ടാന്‍ ട്രാന്‍സ്‌ജെന്ററുകളും, സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു

ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി ട്രാന്‍സ്‌ജെന്ററുകള്‍. 7 ഓളം ട്രാന്‍സ്‌ജെന്ററുകളാണ് തങ്ങള്‍ മല ചവിട്ടാന്‍ തയ്യാറെടുക്കുന്നതായി അറിയിച്ചത്. തങ്ങള്‍ ഭക്തരാണെന്നും, വിശ്വാസം കൊണ്ടാണ് ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുന്നതെന്നും ഇവര്‍ പറയുന്നു. കൊച്ചി, കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്ററുകളാണ് ശബരിമല ദര്‍ശനം നടത്തുമെന്നറിയിച്ചിരിക്കുന്നത്. മല ചവിട്ടാന്‍ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും പ്രതിഷേധങ്ങളും ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുമെന്നും തങ്ങള്‍ക്കും ദര്‍ശനത്തിന് അവകാശമുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ട്രാന്‍സ്‌ജെന്റര്‍ വിഷയത്തില്‍ തല്‍ക്കാലം നിലപാടില്ലെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ തന്ത്രിയും ദേവസ്വം ബോര്‍ഡ് അധികൃതരുമായി ആലോചിച്ച് നിലപാടെടുക്കുമെന്നും രാഹുല്‍ അറിയിച്ചു. ചരിത്രത്തില്‍ ഈ വിഷയത്തില്‍ നിലപാടില്ലെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version