വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്നറിയപ്പെടാനാണ് ഇഷ്ടമെന്ന് ഫാ. മാത്യൂസ്; സിപിഎം പറഞ്ഞാല്‍ റന്നായില്‍ മത്സരിക്കും

Father Mathews | Bignewslive

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ഫാ. മാത്യൂസ് വാഴക്കുന്നം. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റ പ്രികരണം. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് തനിക്ക് താല്‍പര്യമെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും, സഭാ നേതൃത്വം എതിര്‍ക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ. മാത്യൂസിന്റെ വാക്കുകള്‍ ഇങ്ങനെ;

നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നിയില്‍ സിപിഐഎം പറഞ്ഞാല്‍ മത്സരിക്കും. അവസരം നല്‍കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കട്ടെ. മണ്ഡലത്തില്‍ കുടുംബപരമായ വേരുകള്‍ ജയസാധ്യത ഉയര്‍ത്തും. മണ്ഡലത്തിന് പുറത്തുനിന്ന് വരുന്നവരുടെ ലക്ഷ്യം പദവികള്‍ മാത്രമാണ്. നാട്ടില്‍ നന്മ ചെയ്യാനാണ് എനിക്ക് ആഗ്രഹം. മത്സരിക്കുന്നതിനെ സഭാനേതൃത്വം എതിര്‍ക്കുമെന്ന് തോന്നുന്നില്ല. മുന്‍പും സഭയിലെ വൈദികര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്.

ബത്തേരി ഭദ്രാസനത്തിലുണ്ടായിരുന്ന ഫാ. മത്തായി നുറന്നാല്‍, അദ്ദേഹത്തിനുണ്ടായിരുന്ന അവകാശം, അതേ സഭയില്‍ വൈദികനായ എനിക്കുമുണ്ടെന്ന് വിശ്വസിക്കുന്നു. പള്ളിക്കുള്ളിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലുമാണെന്ന് ഓര്‍ത്താല്‍ മതി. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് താല്‍പര്യം. പാര്‍ട്ടിക്കാരനായ ഒരാളാണ് ഞാന്‍. പാര്‍ട്ടി വേദികളില്‍ സംസാരിക്കുമ്പോള്‍ അത് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version