ഷഹാനയുടെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ! വിയോഗത്തില്‍ വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും

Shahaana | Bignewslive

പേരാമ്പ്ര: 26കാരിയായ ദാറുന്നുജും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അധ്യാപിക ഷഹാനയുടെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വിനോദ സഞ്ചാരത്തിനായി വയനാട്ടില്‍ എത്തിയ ഷഹായെ കാട്ടാന ചവിട്ടി കൊന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേയാണ് ഷഹാനയുടെ വിയോഗമെന്നത് ഏറെ വേദനാജനകമാണ്.

വയനാട് മേപ്പാടിയില്‍ പ്രകൃതി പഠന ക്യാമ്പിന് പോയപ്പോള്‍ എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. മൂന്ന് വര്‍ഷമായി ടീച്ചര്‍ ദാറുന്നുജും കോളജില്‍ സൈക്കോളജി വിഭാഗം മേധാവിയാണ്. കണ്ണൂര്‍ സ്വദേശിയായ ഇവര്‍ പേരാമ്പ്രയില്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച മുഴുവന്‍ സമയവും കോളേജില്‍ ഉണ്ടായിരുന്നു.

കോളേജിന്റെ പാഠ്യ-പാഠ്യേതര രംഗങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സഹായവും ഒരുക്കുന്ന ഷഹാന ടീച്ചര്‍ ഏവരുടെയും പ്രിയങ്കരിയായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്ന ഷഹാന ഇത്തരം ക്യാമ്പുകളില്‍ പലതവണ പങ്കെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Exit mobile version