വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍; സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി രൂപ, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പഠനസൗകര്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ബഡ്ജറ്റ് അവതരണം തുടങ്ങി. പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയത് മാത്രമല്ല, തൊഴില്‍ മേഖലയിലും അടിമുടി പൊളിച്ചെഴുത്ത് നടത്തുകയാണ്.

ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയ്ക്കും ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുകയാണ്. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബഡ്ജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. അഫിലിയേറ്റഡ് കോളജുകള്‍ക്ക് ആയിരം കോടി രൂപ നല്‍കും.

സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ആയിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Exit mobile version