രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം; സന്തോഷത്തോടെയുള്ള സന്ദേശം അഭിമാനിക്കാവുന്നത്

Arya Rajendran | Bignewslive

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. മേയര്‍ക്ക് കത്ത് അയച്ചാണ് ലോക്‌സഭാ സ്പീക്കര്‍ അഭിനന്ദനം അറിയിച്ചത്. ചെറുപ്രായത്തിലെ ജനസേവനത്തിന് ഇറങ്ങിയതില്‍ ഒത്തിരി സന്തോഷമെന്ന് അദ്ദേഹം അറിയിക്കുന്നു. അഭിനന്ദനം അറിയിച്ച് ഓം ബിര്‍ല അയച്ച കത്ത് ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ചര്‍ച്ചാ വിഷയമായിരുന്നു ആര്യ രാജേന്ദ്രന്‍. 21-ാം വയസിലാണ് ആര്യ മേയറായി സ്ഥാനം ഏല്‍ക്കുന്നത്.

യുവതലമുറയെ മുന്‍പന്തിയിലെത്തിക്കാനുള്ള ഇടതുപക്ഷത്തിന്റെ നടപടിയും അഭിനന്ദനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുതുതലമുറയ്ക്ക് പ്രചോദനമെന്നുമാണ് ഉയര്‍ന്ന അഭിപ്രായങ്ങള്‍. രാഷ്ട്രീയ ലോകത്ത് തന്നെ വലിയതോതില്‍ മാറ്റമുണ്ടാക്കുന്ന കീഴ്വഴക്കത്തെ രാഷ്ട്രീയഭേദമന്യേ മുഴുവന്‍ ആളുകളും അഭിനന്ദിച്ചിരുന്നു. മലയാള മാധ്യമങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലും പ്രാദേശിക ഭാഷകളിലെ പത്രങ്ങളിലും ആര്യയുടെ നേട്ടം വലിയ ചര്‍ച്ചയായിരുന്നു.

ഇതിനെല്ലാം പുറമെ, അന്താരാഷ്ട്ര മാധ്യമങ്ങളും ആര്യയ്ക്ക് അഭിനന്ദനം നേര്‍ന്നിട്ടുണ്ട്. ഖലീജ് ടൈംസില്‍ വന്ന വാര്‍ത്തയോടെ ഗള്‍ഫ് രാജ്യങ്ങളിലും ആര്യ നിറഞ്ഞു നിന്നിരുന്നു. ഗള്‍ഫ് ന്യൂസിലും ബ്ലൂംബെര്‍ഗ് പോലുള്ള പത്രങ്ങളിലും ആര്യയുടെ സാന്നിധ്യം കാണാം. 21കാരിയായ ആര്യ ഓള്‍ സെയ്ന്റ്സ് കോളേജില്‍ ബിഎസ്സി ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.

എസ്എഫ്ഐയിലും ബാലസംഘത്തിലും ആര്യ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഈ നേതൃഗുണമാണ് മേയര്‍ പദവി.ിലേയ്ക്കും ആര്യയെ എത്തിച്ചത്. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ഇരുപത്തിയൊന്നുകാരി ആര്യ വിജയിച്ചത്.

Exit mobile version