കാതിക്കുടം സമരം ഹ്രസ്വ ചിത്രമായി

അലോഷ്യസ് പാനുകുളങ്ങരയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്

ചാലക്കുടി കാതിക്കുടം സമരത്തെക്കുറിച്ച് ഹ്രസ്വ ചിത്രം പുറത്തിറങ്ങി. കാതിക്കുടം സമരം നയിച്ച ആക്ഷന്‍ കൗണ്‍സില്‍ തന്നെയാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്.

ഒന്നേക്കാല്‍ പതിറ്റാണ്ടു നീണ്ട സമരമാണ് കാതിക്കുടത്തേത്. ചാലക്കുടി പുഴയെ മലിനമാക്കുന്നതിന് എതിരെയാണ് ഈ സമരം. വിദേശ കമ്പനി പുഴയിലേക്ക് തള്ളുന്ന മാലിന്യം ചാലക്കുടി പുഴയെ നശിപ്പിച്ചെന്നാണ് സമരക്കാരുടെ ആരോപണം. ഇതുവരെ സമരക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഹ്രസ്വചിത്രമായി പുറത്തിറക്കി.

അലോഷ്യസ് പാനുകുളങ്ങരയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. സച്ചിന്‍ നേത്രയാണ് കാമറ നിര്‍വഹിച്ചത്. കാതിക്കുടം സമരനായകരായ അനില്‍ കാതിക്കുടം, ജയ്‌സണ്‍ പാനുകുളങ്ങര, ജയം പങ്കജാക്ഷന്‍, എം.കെ.എം. പോറ്റി തുടങ്ങിയവരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത്. ഇരുപതു മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

കാതിക്കുടത്ത് തന്നെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ലോകം മുഴുവന്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ശ്രമം. സമരത്തിന്റെ തീവ്രത കൂട്ടാന്‍ ഈ ചിത്രം സഹായിക്കുമെന്ന് സമരക്കാര്‍ പ്രതീക്ഷിക്കുന്നു.

Exit mobile version