കൈയ്യക്ഷരം മോശമാണ്, മാത്രമല്ല തിരക്കിനിടയില്‍ എഴുതിയതാണ്; വൈറലായ മരുന്നുകുറിപ്പടിയില്‍ ഡോ. അനില്‍ കുമാറിന്റെ വിശദീകരണം

കൊട്ടാരക്കര: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം വായിക്കാന്‍ കഴിയാത്ത ഡോക്ടറുടെ ഒരു കുറിപ്പടി ആയിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആണ് ആര്‍ക്കും വായിക്കാന്‍ കഴിയാത്ത മരുന്ന് കുറിപ്പടി എഴുതിയത്. സംഭവം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡോക്ടര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കുറിപ്പിടിയില്‍ ഡിഎംഒ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പിന്നാലെയാണ് സൂപ്രണ്ട് അനില്‍ കുമാര്‍ വിശദീകരണം നല്‍കുന്നത്. കൈയക്ഷരം മോശമാണെന്നും തിരക്കിനിടയില്‍ എഴുതിയതാണെന്നുമാണെന്നും അനില്‍ കുമാര്‍ പറയുന്നു. ആശുപത്രിയിലെ തിരക്കാണ് കാരണമെന്ന് മറ്റ് ഡോക്ടര്‍മാരും കൂട്ടിച്ചേര്‍ത്തു.

വെരിക്കോസ് വെയിന്‍ രോഗത്തിനുള്ള മൂന്നു മരുന്നുകള്‍, രക്തപരിശോധനയ്ക്കുള്ള നിര്‍ദേശം എന്നിവയാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് സൂപ്രണ്ട് പറയുന്നു. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് വായിക്കാന്‍ കഴിയുമെങ്കിലും സാധാരണക്കാര്‍ക്ക് വായിക്കാന്‍ ബുദ്ധിമുണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കുറിപ്പടി വായിക്കാന്‍ കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട ഡോക്ടറെ വിളിച്ചുചോദിക്കണമെന്നും അല്ലെങ്കില്‍ തന്നെ അറിയിക്കണമെന്നും ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version