പ്രമാണിമാരുടെ ചോദ്യത്തിന് ‘എന്നെകൊണ്ട് ആവുന്നത് വരെയും അവനു തോന്നുന്ന വരെയും പഠിക്കട്ടെ’ എന്ന് മറുപടി; അച്ഛന്റെ വാക്കും അധ്വാനവും കണ്ട് വളര്‍ന്ന് ജിതിന്‍ നേടിയത് ഡോക്ടറേറ്റ്, കരളലിയിപ്പിക്കും ഈ കുറിപ്പ്

Jithin Zulkia | Bignewslive

നാദാപുരം: ‘അന്നും ഇന്നും എന്നും കൂലിപ്പണിക്കാരനായ തെങ്ങുകയറ്റക്കാരന്റെ മകന്‍ ആണ് ഞാന്‍’ ഇത് മദ്രാസ് ഐഐടിയില്‍ നിന്ന് ‘Foreign Direct Investment in Services: Issues and Implications for Emerging Economies’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ജിതിന്‍ എന്ന യുവാവിന്റെ വാക്കുകളാണ്. ഫേസ്ബുക്കിലൂടെയാണ് തന്റെ വിജയത്തിന് പിന്നില്‍ ഉരുകുന്ന അച്ഛനെയും അമ്മയെയും കുറിച്ച് കരളലിയിപ്പിക്കുന്ന വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.

തന്റെ വിദ്യാഭ്യാസം എന്നത് ഒരു ഒഴുക്കില്‍ സംഭവിച്ച കാര്യമാണ്. ഇതുവരെ നടന്നതൊന്നും മുന്‍കൂട്ടി തീരുമാനിച്ചു നടപ്പിലാക്കിയതൊന്നുമല്ല. എല്ലാം ഒരു ഒഴുക്കില്‍ ഒഴുകി എത്തിയതാണ്. എന്തിനേറെ പറയുന്നു ഈ ഡോക്ടറേറ്റ് പോലും ആ ഒഴുക്കിന്റെ ഭാഗം ആണെന്നും ജിതിന്‍ കുറിക്കുന്നു. ചെറുപ്പം മുതലേ ഞാന്‍ കാണുന്നതാണ് അച്ഛന്റെ അധ്വാനം. ഞാന്‍ പോണ്ടിച്ചേരിയില്‍ എന്റെ പിജി വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ നാട്ടിലെ ചില പ്രമാണിമാര്‍ അച്ഛനോട് ചോദിക്കുകയുണ്ടായി ‘ മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ വിടണോ? ഇതൊക്കെ നിന്നെക്കൊണ്ടു കൂട്ടിയാല്‍ കൂടുമോ? എന്നാല്‍ അന്ന് അച്ഛന്‍ തിരിച്ചു പറഞ്ഞ ആ മറുപടി ‘എന്നെകൊണ്ട് ആവുന്നത് വരെയും അവനു തോന്നുന്ന വരെയും അവന്‍ പഠിക്കട്ടെ എന്ന്’ അതാണ് എന്നെ മുന്നോട്ടു നയിക്കാന്‍ പ്രേരിപ്പിച്ചതെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

‘പിന്നെ കേട്ട ഒന്നാണ് ഇതെന്താ ചന്ദ്രാ ഇന്റെ ചെക്കന്‍ വല്യ പഠിത്തം പഠിക്കാന്‍ പോയി എന്ന് കേട്ടല്ലോ… അവന്‍ പഠിക്കാന്‍ പോയാല്‍ ഇന്റെ ശേഷം ഇന്റെ തൊഴിലൊക്കെ ഇനി ആര് ചെയ്യും. ഇപ്പൊ ആകുമ്പോള്‍ തെങ്ങു കയറാന്‍ നല്ല കാശും ഉണ്ടല്ലോ മോനോട് ഇത് തന്നെ നോക്കാന്‍ പറഞ്ഞൂടാരുന്നോ… വെറുതെ നീ എന്തിനാ അവനെ പുറത്തൊക്കെ വിട്ടു പഠിപ്പിക്കുന്നെ അവന്‍ പഠിച്ചു വല്യ കളക്ടര്‍ ആകും എന്ന് തോന്നുന്നുണ്ടോ? എന്ന് പറഞ്ഞു അവരുടെ ജാതിതൊണ്ടയില്‍ നിന്നുള്ള നെടുവീര്‍പ്പുകള്‍ .. ഇവന്മാര് കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ല ഇപ്പോഴും ജാതിപ്പേരുമായും കുലത്തൊഴിലും പറഞ്ഞു നടക്കുവാ.. കള്ള് ചെത്തുകാരന്റെ മോന്‍ മുഖ്യമന്ത്രി ആയതും കേരളം ഭരിക്കുന്നതും ഒന്നും ഇവര് അറിഞ്ഞിട്ടില്ല. നമ്മള്‍ പഠിക്കുകേം ഭരിക്കുകയും ചെയ്യും എന്നിട്ടു ഉറക്കെ വിളിച്ചു പറയുകേം ചെയ്യും ഞങ്ങള്‍ കള്ള് ചെത്തുകാരന്റെയും തെങ്ങുകയറ്റക്കാരന്റേം അല്ലേല്‍ കൂലിപ്പണിക്കാരന്റെ മക്കള്‍ ആണെന്ന്.
ഇനി എന്റെ അച്ഛന് അവരോടു തല ഉയര്‍ത്തി തന്നെ പറയാം കളക്ടര്‍ ആയില്ലേലും എന്റെ മകന്‍ ഡോക്ടര്‍ ആയെന്ന്’ ജിതിന്‍ എഴുതുന്നു. അച്ഛന്റെയും അമ്മയുടെയും ചിത്രം പങ്കുവെച്ചാണ് ജിതിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇതെഴുതുന്നതിനു മുന്നേ തന്നെ പറയാം അന്നും ഇന്നും എന്നും കൂലിപ്പണിക്കാരനായ തെങ്ങുകയറ്റക്കാരന്റെ മകൻ ആണ് ഞാൻ. Preethi Madambi ചേച്ചിയുടെ ഒരു എഴുത്തു ശ്രദ്ധയിൽ പെട്ടതാണ് ഇങ്ങനെ ഒന്നെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അതിനുള്ള കാരണം എന്നത് അവര് പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലും സംഭവിച്ചതാണ് അതിലുപരി ഞങ്ങളുടെ രണ്ടാളുടെയും Supporting Pillar ഒരാളായാണ് കൊണ്ടുമാണ് അതായതു അച്ഛൻ.
എന്റെ വിദ്യാഭ്യാസം എന്നത് ഒരു ഒഴുക്കിൽ സംഭവിച്ച കാര്യമാണ്. ഇതുവരെ നടന്നതൊന്നും മുൻകൂട്ടി തീരുമാനിച്ചു നടപ്പിലാക്കിയതൊന്നുമല്ല. എല്ലാം ഒരു ഒഴുക്കിൽ ഒഴുകി എത്തിയതാണ്. എന്തിനേറെ പറയുന്നു ഈ ഡോക്ടറേറ്റ് പോലും ആ ഒഴുക്കിന്റെ ഭാഗം ആണ്.
ചെറുപ്പം മുതലേ ഞാൻ കാണുന്നതാണ് അച്ഛന്റെ അധ്വാനം. ഞാൻ പോണ്ടിച്ചേരിയിൽ എന്റെ പിജി വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ നാട്ടിലെ ചില പ്രമാണിമാർ അച്ഛനോട് ചോദിക്കുകയുണ്ടായി ” മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ വിടണോ? ഇതൊക്കെ നിന്നെക്കൊണ്ടു കൂട്ടിയാൽ കൂടുമോ? എന്നാൽ അന്ന് അച്ഛൻ തിരിച്ചു പറഞ്ഞ ആ മറുപടി “എന്നെകൊണ്ട് ആവുന്നത് വരെയും അവനു തോന്നുന്ന വരെയും അവൻ പഠിക്കട്ടെ എന്ന്” അതാണ് എന്നെ മുന്ന്നോട്ടു നയിക്കാൻ പ്രേരിപ്പിച്ചത്.

പിന്നെ കേട്ട ഒന്നാണ് ഇതെന്താ ചന്ദ്രാ ഇന്ജെ ചെക്കൻ വല്യ പഠിത്തം പഠിക്കാൻ പോയി എന്ന് കേട്ടല്ലോ… അവൻ പഠിക്കാൻ പോയാൽ ഇന്ജെ ശേഷം ഇന്റെ തൊഴിലൊക്കെ ഇനി ആര് ചെയ്യും. ഇപ്പൊ ആകുമ്പോൾ തെങ്ങു കയറാൻ നല്ല കാശും ഉണ്ടല്ലോ മോനോട് ഇത് തന്നെ നോക്കാൻ പറഞ്ഞൂടാരുന്നോ… വെറുതെ നീ എന്തിനാ അവനെ പുറത്തൊക്കെ വിട്ടു പഠിപ്പിക്കുന്നെ അവൻ പഠിച്ചു വല്യ കളക്ടർ ആകും എന്ന് തോന്നുന്നുണ്ടോ? എന്ന് പറഞ്ഞു അവരുടെ ജാതിതൊണ്ടയിൽ നിന്നുള്ള നെടുവീർപ്പുകൾ .. ഇവന്മാര് കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ല ഇപ്പോഴും ജാതിപ്പേരുമായും കുലത്തൊഴിലും പറഞ്ഞു നടക്കുവാ.. കള്ള് ചെത്തുകാരന്റെ മോൻ മുഖ്യമന്ത്രി ആയതും കേരളം ഭരിക്കുന്നതും ഒന്നും ഇവര് അറിഞ്ഞിട്ടില്ല. നമ്മൾ പഠിക്കുകേം ഭരിക്കുകയും ചെയ്യും എന്നിട്ടു ഉറക്കെ വിളിച്ചു പറയുകേം ചെയ്യും ഞങ്ങൾ കള്ള് ചെത്തുകാരന്റെയും തെങ്ങുകയറ്റക്കാരൻറേം അല്ലേൽ കൂലിപ്പണിക്കാരന്റെ മക്കൾ ആണെന്ന്.
ഇനി എന്റെ അച്ഛന് അവരോടു തല ഉഴർതി തന്നെ പറയാം കളക്ടർ ആയില്ലേലും എന്റെ മകൻ ഡോക്ടർ ആയെന്നു…

എന്നാൽ ഒരു സ്വീറ് റെവെന്ജ് എന്നതിലുപരി എനിക്കിതു അടിയാള വർഗ്ഗക്കാരുടെയും, അധസ്ഥിത വിഭാഗക്കാരുടെയും നേട്ടമായാണ് അടയാളപ്പെടുത്താൻ കഴിയുന്നത്. അതിലൂടെ ഒരുപാടു ജിതിനെ സൃഷ്ട്ടിക്കാൻ പ്രാപ്തിയുള്ള ഒരു പ്രചോദനമായി നോക്കി കാണാനാണ് എനിക്കിഷ്ടം. ഇത് ഞങ്ങളുടെ കൂടെ ഇടമാണ് ഇനിയുള്ള കാലങ്ങൾ ഞങ്ങളുടെയും നിങ്ങളുടെയും പുരോഗനമായാണ് വീക്ഷിക്കേണ്ടത്.
നമ്മൾ കൂടി ആണ് ഇനി കാലത്തിന്റെ ഗതി നിർണയിക്കാൻ പോകുന്നത്. ഇന്നലത്തെ ഉന്നതരെ അവരുടെ സുപ്പീരിയർ അഭിമാന ബോധത്തിൽ നിന്നും മാത്രമല്ല അവർക്കതു നൽകിയ ഘടനയിൽ നിന്നും കൂടി ആണ് നമ്മൾ ചവിട്ടി പുറത്താക്കേണ്ടത്. അതുകൊണ്ടു തന്നെ നമ്മൾ ഒരിക്കലും ഭൂതകാലത്തിന്റെ സങ്കടമല്ല മറിച് ഭാവിയുടെ നിർമാതാക്കളാണ്….
Congrats both of you❤

Exit mobile version