ലീഗിന്റേത് അനീതി; ഉപാധികളൊന്നും വെയ്ക്കാതെ എല്‍ഡിഎഫിനെ പിന്തുണച്ച് ലീഗ് വിമതന്‍, കൊച്ചി കോര്‍പ്പറേഷന്‍ ഭരണവും ഇടതുമുന്നണിക്ക്

league rebel | Bignewslive

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഭരണവും ഇടതുമുന്നണിക്ക്. എല്‍ഡിഎഫിനെ പിന്തുണച്ച് ലീഗ് വിമതന്‍ ടികെ അഷ്‌റഫ് എത്തിയതോടെ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഭരണത്തിലേറുമെന്ന് ഉറപ്പാവുകയായിരുന്നു.

വിമതരേയും സ്വതന്ത്രരേയും പക്ഷം ചേര്‍ക്കാനുള്ള മുന്നണികളുടെ നീക്കത്തിനിടെയാണ് അഷ്‌റഫ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ലീഗ് തന്നോട് അനീതി കാണിച്ചുവെന്ന് എഷ്‌റഫ് ആരോപിക്കുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ രണ്ടാം ഡിവിഷനില്‍ നിന്നാണ് ടികെ അഷ്റഫ് വിജയിച്ചത്. ഭൂരിപക്ഷമുള്ള മുന്നണിയുമായി സഹകരിക്കും.

ഉപാധികളൊന്നും മുന്നോട്ടുവെയ്ക്കില്ലെന്നും ഇരു മുന്നണികളും പിന്തുണ തേടി വിളിച്ചിരുന്നുവെന്നും ടികെ അഷ്‌റഫ് പ്രതികരിക്കുന്നു. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ അഞ്ച് പേരുമാണ് വിജയം കൈവരിച്ചത്.

Exit mobile version