തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സംവരണം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

HC,RESERVATTION, LOCAL BODIES | BIGNEWSLIVE

കൊച്ചി: തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണം ചെയ്യപ്പെട്ട അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പു കമ്മിഷന്റെയും അപ്പീല്‍ പരിഗണിച്ചാണ് നടപടി.

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരിക്കണമെന്നാണ് സിംഗിള്‍ ബഞ്ച് നേരത്തെ ഉത്തരവിട്ടത്. സംവരണസീറ്റുകള്‍ റൊട്ടേഷന്‍ പാലിച്ച് മാറ്റണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ സിംഗിള് ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ഇതിന് എതിരെയാണ് സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും അപ്പീല്‍ നല്‍കിയത്.

തെരഞ്ഞെടുപ്പു പ്രക്രിയ പുരോഗമിക്കുകയാണെന്നും ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 941 ഗ്രാമപഞ്ചായത്തുകളിലെയും അധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരും. ജില്ലപഞ്ചായത്തികളില്‍ മലപ്പുറത്തേയും പാലക്കേടത്തേയും സംവരണവും മാറ്റേണ്ടിവരും. ബ്ലോക്കുകളിലും മുന്‍സിപ്പാലിറ്റികളിലും മാറ്റം വരുത്തേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംവരണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സര്‍ക്കാരും ചൂണ്ടിക്കാട്ടി.

Exit mobile version