കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി ജോയ് മാത്യു; രാഷ്ട്രീയം തൊഴിലാക്കാത്തവര്‍ക്ക് വോട്ടെന്ന് താരം

Actor Joy Mathew vote | bignewslive

കോഴിക്കോട്: കുടുംബസമേതം വോട്ട് രേഖപ്പെടുത്താന്‍ എത്തി നടന്‍ ജോയ് മാത്യു. രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്‍ക്കാണ് തന്റെ വോട്ട് നല്‍കിയതെന്ന് താരം പ്രതികരിച്ചു. സ്വര്‍ണ്ണ കടത്ത് കേസിലും പാലാരിവട്ടം പാലം അഴിമതിക്കേസിലും എല്ലാം പുറത്ത് വരുന്നത് യാഥാര്‍ത്ഥ്യങ്ങളാണ്. വിവാദങ്ങള്‍ മാധ്യമങ്ങള്‍ നൃഷ്ടിക്കുന്നതല്ല.

മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മലാപറമ്പ് ജിയുപി സ്‌കൂളിലെ ബൂത്തിലാണ് ജോയ് മാത്യു തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. ഡിസംബര്‍ 8 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലാണ് ആദ്യവോട്ടെടുപ്പ് നടന്നത്. മികച്ച പോളിംഗ് ആണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരി ഭീതി നിലനില്‍ക്കുമ്പോഴും തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താന്‍ ജനങ്ങളുടെ ഒഴുക്ക് തന്നെയാണ് കണ്ടത്.

ശേഷം 10ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയത്. പിന്നീട് ഡിസംബര്‍ 14ന് മൂന്നാംഘട്ടവും. മൂന്നാംഘട്ടമായ ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ജനവിധി തേടുന്നത്. സംസ്ഥാനം ഒന്നടങ്കം കാത്തിരിക്കുന്ന ഫലം ഡിസംബര്‍ 16നാണ് നടത്തുന്നത്.

Exit mobile version