വൈക്കത്തഷ്ടമിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ക്ഷേത്രം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

Vaikathashtami | bignewslive

വൈക്കം: കൊവിഡ് എന്ന മഹാമാരിക്കിടയിലും ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ക്ഷേത്രം. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. അഷ്ടമി ദിവസം പുലര്‍ച്ചെ 4.30 മുതല്‍ 1 വരെയും വൈകിട്ട് 4.30 മുതല്‍ 7.30 വരെയുമാണ് ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കുവെന്ന് അധികൃതര്‍ അറിയിക്കുന്നു. അതേസമയം, 10 വയസിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കൊവിഡ് മഹാമാരിയില്‍ വെല്ലുവിളിയായി നില്‍ക്കുന്ന പ്രായക്കാരായതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭാഗത്തെ മാറ്റി നിര്‍ത്തുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് മാത്രമേ അനുമതിയുള്ളു. രണ്ട് ആനകളെ മാത്രമേ ക്ഷേത്ര പരിപാടികള്‍ ഉള്‍ക്കൊള്ളിക്കുകയൊള്ളൂ. അന്നദാനം ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ അധിക ഡ്യൂട്ടിയ്ക്കായി 40 പേരെ അധികമായി നിയമിച്ചിട്ടുണ്ട്.

Exit mobile version