നാല് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ നിലത്ത് മരിച്ച് കിടക്കുന്ന നിലയില്‍; യുവതി തൂങ്ങിയ നിലയിലും, സംഭവം പറവൂരില്‍

Woman and children | bignewslive

പറവൂര്‍: എടവനക്കാട് കൂട്ടിങ്ങല്‍ച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 23കാരിയായ വിനിതയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൂന്നു മക്കളെ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലും കണ്ടെത്തി.

നാലും രണ്ടും വയസുള്ള ആണ്‍കുട്ടികളും നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഞാറയ്ക്കല്‍ പോലീസ് പ്രതികരിച്ചു.

Exit mobile version