അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റണമെന്ന് ബിജെപിയുടെ ആവശ്യം; പാടെ നിരാകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി

Election Commission | Bignewslive

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ പാടെ അവഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാടെ നിരാകരിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റാനാണ് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ല, സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം തള്ളിക്കൊണ്ട് വ്യക്തമാക്കി.

പഞ്ചായത്ത് രാജ് ആക്ട് നിയമ പ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സ്ഥാനാര്‍ത്ഥികളുടെ പേര് അക്ഷരമാല ക്രമത്തില്‍ വേണമെന്നാണ് ചട്ടം. സ്വതന്ത്ര ചിഹ്നങ്ങളെക്കുറിച്ച് നേരത്തെ പരാതി ഇല്ലായിരുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. ആവശ്യം തള്ളിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം.

Exit mobile version