ഇത് വൈകല്യങ്ങള്‍ വെല്ലുവിളിയായ 2000ത്തില്‍പരം ആളുകളുടെ ജീവിത പോരാട്ടം; ‘പ്രിയ പ്രതിഭ കറിപ്പൊടികള്‍’ പങ്കുവെച്ച് മമ്മൂട്ടി

‘പ്രിയ പ്രതിഭ കറിപ്പൊടികള്‍’ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. വിവിധ വൈകല്യങ്ങള്‍ വെല്ലുവിളിയായ രണ്ടായിരത്തില്‍ പരം ആളുകളുടെ ജീവിക്കാനുള്ള പോരാട്ടത്തില്‍ പിറന്നതാണ് ‘പ്രിയ പ്രതിഭ ‘കറിപ്പൊടികള്‍ എന്ന് കുറിച്ചുകൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴില്‍ വിവിധ ആശ്രയ കേന്ദ്രങ്ങളിലായി കഴിയുന്ന പ്രിയപ്പെട്ടവര്‍ ചേര്‍ന്നൊരുക്കുന്ന ഈ ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്നതില്‍ നിന്നുള്ള വരുമാനം പരസഹായം കൂടാതെ ജീവിക്കാനുള്ള ഇവരുടെ ആഗ്രഹങ്ങള്‍ക്ക് തുണയാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കുറിക്കുന്നു.

ജീവിക്കാനുള്ള ഇവരുടെ പോരാട്ടത്തിന് എല്ലാ ആശംസകളും നേര്‍ന്നു കൊണ്ട് ‘പ്രിയ പ്രതിഭ ‘കറി പൊടികള്‍ നാടിനു സമര്‍പ്പിക്കുന്നുവെന്നും കുറിച്ച അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ കൂടി പങ്കുവെയ്ക്കുന്നുണ്ട്. (+91 9745767220)

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിവിധ വൈകല്യങ്ങള്‍ വെല്ലുവിളിയായ രണ്ടായിരത്തില്‍ പരം ആളുകളുടെ ജീവിക്കാനുള്ള പോരാട്ടത്തില്‍ പിറന്നതാണ് ‘പ്രിയ പ്രതിഭ ‘കറിപ്പൊടികള്‍. കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴില്‍ വിവിധ ആശ്രയ കേന്ദ്രങ്ങളിലായി കഴിയുന്ന പ്രിയപ്പെട്ടവര്‍ ചേര്‍ന്നൊരുക്കുന്ന ഈ ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്നതില്‍ നിന്നുള്ള വരുമാനം പരസഹായം കൂടാതെ ജീവിക്കാനുള്ള ഇവരുടെ ആഗ്രഹങ്ങള്‍ക്ക് തുണയാകും എന്ന് തന്നെയാണ് പ്രതീക്ഷ. ജീവിക്കാനുള്ള ഇവരുടെ പോരാട്ടത്തിന് എല്ലാ ആശംസകളും നേര്‍ന്നു കൊണ്ട് ‘പ്രിയ പ്രതിഭ ‘കറി പൊടികള്‍ നാടിനു സമര്‍പ്പിക്കുന്നു.(+91 9745767220)

Exit mobile version