എംഎല്‍എമാരുടെ സത്യാഗ്രഹം എട്ടാം ദിവസത്തിലേക്ക്; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫിന്റെ നിയമസഭാ മാര്‍ച്ച് ഇന്ന്

തുടര്‍ സമര പരിപാടികള്‍ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.

തിരുവനന്തപുരം: നിയമസഭാ കവാടത്തിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക്. ഇതുവരെ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിളിച്ചിട്ടില്ല. ഈ വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

തുടര്‍ സമര പരിപാടികള്‍ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. അതിനിടെ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ് ഇന്ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നം ഉന്നയിച്ചാണ് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹ സമരം തുടങ്ങിയത്.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎല്‍എമാരുടെ സത്യഗ്രഹ പ്രതിഷേധം. പ്രശ്‌ന പരിഹാരത്തിന് സ്പീക്കര്‍ മുന്‍ കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇടപെട്ടിട്ടില്ല. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

Exit mobile version