കണ്ണില്‍ മുളകുപൊടി വിതറി കണ്ണൂരില്‍ വന്‍ മോഷണം; കവര്‍ന്നത് എട്ട് ലക്ഷം രൂപ

കണ്ണൂര്‍: കണ്ണില്‍ മുളകുപൊടി വിതറി കണ്ണൂരില്‍ വന്‍ മോഷണം. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിലെ ഒരു ബാങ്കിന് മുന്നില്‍ വച്ചാണ് പണം കവര്‍ന്നത്. തോട്ടുമ്മല്‍ സ്വദേശിയായ മുഹമ്മദില്‍ നിന്നാണ് പണം കവര്‍ന്നത്. എട്ട് ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ബാങ്കില്‍ നിന്ന് പഴയ സ്വര്‍ണം എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കാണ് കവര്‍ച്ച നടന്നത്. പഴയ സ്വര്‍ണ്ണം എടുത്ത് നല്‍കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശികളായ രണ്ട് പേര്‍ തോട്ടുമ്മല്‍ സ്വദേശിയായ മുഹമ്മദിനോട് സഹായം ചോദിച്ചിരുന്നു. ഇത് പ്രകാരം ബ്രോക്കറായ മുഹമ്മദ് പഴയ സ്വര്‍ണ്ണം എടുക്കാന്‍ പോയപ്പോഴാണ് കവര്‍ച്ച നടന്നത്.

Exit mobile version