കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ട പ്രാര്‍ത്ഥന; കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു

ആലപ്പുഴ: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തിയെന്ന പരാതിയില്‍ ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. മാരാരിക്കുളം പോലിസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി ധ്യാനം നടത്തിയെന്നാണ് പരാതി.

ആലപ്പുഴയിലെ ഒരു പ്രധാനപ്പെട്ട ധ്യാന കേന്ദ്രമാണ് കൃപാസനം. നിരവധി പേര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. ജില്ലയ്ക്ക് പുറത്ത് നിന്നും ആളുകള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇവിടെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു ഇവിടെ കൂട്ടപ്രാര്‍ത്ഥന നടത്തിയത്.

ഇന്ന് രാവിലെ ആലപ്പുഴ എസ്പിക്ക് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പോലീസ് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. 50 ലധികം ആളുകള്‍ ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആരാധനക്കായി ഒത്തുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെയും ഇവിടെ ഒത്തുകൂടിയവര്‍ക്ക് എതിരെയും
പോലീസ് കേസ് എടുത്തു.

Exit mobile version