ആദ്യത്തെ സ്മാര്‍ട്ട് ബസ് സര്‍വീസിന് കൊച്ചിയില്‍ പച്ചക്കൊടി; ആദ്യസര്‍വീസ് വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും

കൊച്ചി: കൊച്ചിയിലെ ആദ്യത്തെ സ്മാര്‍ട്ട് ബസ് സര്‍വീസ് ആരംഭിച്ചു. വൈറ്റില മൊബിലിറ്റി ഹബില്‍നിന്നായിരുന്നു ആദ്യ സര്‍വീസ് നടത്തിയത്. കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സിഇഒ ജാഫര്‍ മാലിക് ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് ദിവസത്തെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ആദ്യ സര്‍വീസ് വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും ആരംഭിച്ചത്.

വൈറ്റില – വൈറ്റില റൂട്ടിലാണ് സ്മാര്‍ട്ട് ബസ് സര്‍വീസ് നടത്തുന്നത്. കൊച്ചി സ്മാര്‍ട്ട് ബസ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് സര്‍വീസ്. കെഎംആര്‍എല്ലുമായി കരാര്‍ ഒപ്പുവച്ച ഒരുകൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കൊച്ചി സ്മാര്‍ട്ട് ബസ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍.

കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബസ് എവിടെയെന്ന് കണ്ടെത്താവുന്ന സംവിധാനം, എമര്‍ജന്‍സി ബട്ടണുകള്‍, നിരീക്ഷണ ക്യാമറകള്‍, ലൈവ്‌സ്ട്രീമിംഗ്, വനിതാ ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആപ്പ് തുടങ്ങിയവയാണ് സ്മാര്‍ട്ട് ബസിലുള്ളത്.

Exit mobile version