കൊച്ചി സംയോജിത വാട്ടര്‍ മെട്രോ; 940 കോടിയുടെ ജര്‍മ്മന്‍ സഹായം

കൊച്ചി: കൊച്ചി സംയോജിത വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ സഹായവുമായി ജര്‍മനി. 940 കോടി രൂപയുടെ സഹായമാണ് ജര്‍മ്മനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൊച്ചി നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സഹായ പദ്ധതിയില്‍ ലോകബാങ്കിന്റെയും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെയും സഹകരണവുമുണ്ടാകുമെന്ന് ജര്‍മന്‍ അംബാസഡര്‍ പറഞ്ഞു.

ഇന്ത്യയില്‍ തന്നെ ഏറ്റവുമാദ്യം നടപ്പിലാക്കുവാന്‍ പോകുന്ന നഗര ജലയാത്രാ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആഗോള തുറമുഖനഗരമെന്ന നിലയില്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നതിന് കൊച്ചിക്ക് അവസരമുണ്ടാകും. 2016 ലാണ് കൊച്ചി വാട്ടര്‍മെട്രോ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

Exit mobile version