ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറിന്റെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ക് ആക്കി ഫഹദ് ഫാസില്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറിന്റെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ക് ആക്കി ഫഹദ് ഫാസില്‍. പ്രശസ്ത മാഗസീനായ വോഗിന്റെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ സീരിസില്‍ കെ.കെ.ശൈലജ ടീച്ചറെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ടീച്ചറിന്റെ ചിത്രം ഫഹദ് ഫാസില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ക് ആക്കിയത്. ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ സീരിസില്‍ ശൈലജ ടീച്ചറെ തെരഞ്ഞെടുത്തതിന് പിന്നാലെ നിരവധി പേരാണ് കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫഹദിനെ കൂടാതെ നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയ പ്രമുഖ താരങ്ങളും കെകെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയില്‍ ടീച്ചറുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. കെകെ ശൈലജ ടീച്ചറുടെ അംഗീകാരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ അടയാളപ്പെടുത്തിയിരിക്കുന്നത്.വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവര്‍ ചിത്രവും മന്ത്രി കെ. കെ. ശൈലജയുടേതാണ്. ഒപ്പം പ്രത്യേക അഭിമുഖവുമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചാണ് വോഗ് മാഗസിനിലെ ഫീച്ചറുകള്‍.

Exit mobile version