യുവമോര്‍ച്ചയുടെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version