കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; ദാരുണ അപകടം അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ!

കോഴിക്കോട്: കോഴിക്കോട് തലയാട് മണിച്ചേരി മലയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മണിച്ചേരിമല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് മരിച്ചത്. 47 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.

പരിക്കേറ്റ റീനയെ തലയാട്, പൂനൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. റോണി സണ്ണി, സോണി സണ്ണി എന്നിവരാണ് മക്കള്‍.

Exit mobile version