‘ഞങ്ങള്‍ക്കും കാലുകളുണ്ട്’ വൈറലായി വരന്റെയും കൂട്ടരുടെയും ഷവര്‍ ചിത്രങ്ങള്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ഇവര്‍

കൊച്ചി; വിവാഹത്തിന് മുന്‍പും പിന്‍പുമായി നിരവധി ഫോട്ടോഷൂട്ടുകളാണ് നടത്തുന്നത്. ഇതില്‍ വിവാഹത്തിന് മുന്നോടിയായി സേവ് ദ ഡേറ്റിന് മുന്‍പേ വധുവിന്റെയും കൂട്ടരുടെയും ഷവര്‍ ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് വിവാഹത്തിന് മുന്നോടിയായുള്ള ഷവര്‍ ചിത്രങ്ങള്‍. എന്നാല്‍ ഇത് വധുവിന്റെയും കൂട്ടരുടെയും അല്ല.

ഒരു കൂട്ടും യുവാക്കളുടെയാണ്. വരന്റെയും കൂട്ടരുടെയും ഷവര്‍ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. നടി റിമ കല്ലിങ്കലിനെയും ഹാഷ് ടാഗ് ഇട്ടാണ് കൂട്ടര്‍ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പിക്‌സി പാപ്പരാസോ വെഡ്ഡിംഗ് കമ്പനിയാണ് വ്യത്യസ്തമായ ആശയത്തില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ നടി അനശ്വര രാജന്റെ തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നിരുന്നു. പിന്നാലെ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് കാലുകള്‍ കാണിച്ചുള്ള ചിത്രം റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഈ ആശയത്തിലാണ് ചിത്രങ്ങളും പിറവികൊണ്ടിരിക്കുന്നത്. ‘വൈ ഷുഡ് ഗേള്‍സ് ഹാവ് ഓള്‍ ദ ഫണ്‍’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഞങ്ങള്‍ക്കും കാലുകളുണ്ടെന്നും അടിക്കുറിപ്പില്‍ കുറിക്കുന്നു.

Exit mobile version