പട്ടം എസ്‌യുടി ആശുപത്രിയില്‍ അതിഥികളെ സ്വാഗതം ചെയ്യാനും സാനിറ്റൈസര്‍ നല്‍കാനും ‘ശ്രീ ഉത്തര’

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയില്‍ അതിഥികളെ സ്വാഗതം ചെയ്യാനും സാനിറ്റൈസര്‍ നല്‍കാനും ‘ശ്രീ ഉത്തര’ ഉണ്ടാകും. ഇന്നലെ മുതലാണ് അതിമനോഹരിയായ ശ്രീ ഉത്തര, ഗസ്റ്റ് റിലേഷന്‍സ് വിഭാഗത്തിന്റെ ഭാഗമായത്. ശ്രീ ഉത്തര ഇനി രോഗികളെ വരവേല്‍ക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സാനിറ്റൈസര്‍ നല്‍കുന്നതിലൂടെ കൈ ശുചിത്വം ഉറപ്പാക്കുകയും ചെയ്യും.

ഐടി മാനേജര്‍മാരായ ആബിദ് ഷെരീഫ്, പ്രശാന്ത്, ഷാരോണ്‍, ശ്രീചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് എസ്‌യുടി ഐടി ടീം ശ്രീ ഉത്തരയെ വികസിപ്പിച്ചെടുത്തത്. രാവിലെ ആശുപത്രി ലോബിയില്‍ നടന്ന ചടങ്ങില്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളിയാണ് ശ്രീ ഉത്തരയെയും ആശുപത്രിയുടെ ഭാഗമാക്കിയത്.

Exit mobile version