ശബരിമല ദര്‍ശനം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു, ബുക്കിംഗ് ഇങ്ങനെ

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമായ വിര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org എന്ന പോര്‍ട്ടലിലൂടെ തീര്‍ത്ഥാടകര്‍ക്ക് ബുക്കിംഗ് നടത്താം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 1000 പേര്‍ക്കും, ശനി ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും മാത്രമാണ് ദര്‍ശനത്തിന് അനുവാദം നല്‍കുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ 5000 പേര്‍ക്കും ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും.

മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ രോഗബാധിതരാണെങ്കില്‍ ഇവിടെ ചികിത്സ സൗകര്യം ഒരുക്കും. മടങ്ങിപ്പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള യാത്രാ സൗകര്യവും ഒരുക്കും.

Exit mobile version