‘രണ്ട് മാസമായി ശമ്പളമില്ല, ഭക്ഷണം പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല’ കൂലിപ്പണിക്ക് ലീവ് ചോദിച്ച് ജയ്ഹിന്ദ് ടിവി ക്യാമറാമാന്‍, അപേക്ഷ വൈറല്‍

തിരുവനന്തപുരം: രണ്ട് മാസമായി ശമ്പളം മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കൂലിപ്പണിക്ക് വേണ്ടി ലീവ് ചോദിക്കുന്ന ജയ്ഹിന്ദ് ടിവി സീനിയര്‍ ക്യാമറാമാന്‍ എഴുതിയ കത്താണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ രണ്ട് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും കൂലിപ്പണിക്ക് പോകാന്‍ അവധി അനുവദിക്കണമെന്നുമാണ് ജയ്ഹിന്ദ് ടിവിയുടെ സീനിയര്‍ ക്യാമറാമാന്‍ എച്ച്ആര്‍ മാനേജര്‍ക്കെഴുതിയ കത്തില്‍ പറയുന്നത്.

കത്തില്‍ കുറിക്കുന്നത് ഇങ്ങനെ;

‘ ഞാന്‍-സീനിയര്‍ ക്യാമറാമാന്‍. അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല.

അതിനോടൊപ്പം ഓഫീസില്‍ ഡ്യൂട്ടിക്ക് വരുന്നതിനായി യാത്രയ്ക്കുള്ള പെട്രോളിനും കൂടി ചേര്‍ത്ത് രൂപ കണ്ടെത്തുന്നതിനായി ഒരാഴ്ചത്തെ(തിങ്കള്‍-ശനി) കൂലിപ്പണി( പെയിന്റിങ്ങ്) ചെയ്യാന്‍ പോകാന്‍ ലീവ് അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു”.

Exit mobile version