യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം ഒരാഴ്ച പിന്നിട്ടു

പ്രശ്‌നം പരിഹരിക്കണമെന്ന യുഡിഎഫ് നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരഴ്ച പിന്നിട്ടു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുളള ആവശ്യങ്ങളുമായി വിഎസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, ഡോ പി എന്‍ ജയരാജ് എന്നിവരാണ് സമരം ചെയ്യുന്നത്.

പ്രശ്‌നം പരിഹരിക്കണമെന്ന യുഡിഎഫ് നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ശബരിമല വിഷയം കോടതി പരിഗണിക്കട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക എന്ന ആവശ്യത്തിനൊപ്പം ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ആവശ്യവും എംഎല്‍എമാര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Exit mobile version