ആറളം ഫാമില്‍ യുവാവിനെ കാട്ടാന ചവിട്ടി കൊന്ന സംഭവം; കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് വനംമന്ത്രി

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്റെ (18 ) കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു. സംസ്‌കാര ചടങ്ങുകള്ക്ക് ആവശ്യമായ ധനസഹായം നല്കുന്നതിനും അവകാശികള്ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കുന്നതിനും മന്ത്രി ഉത്തരവിട്ടു.

ശനിയാഴ്ച സന്ധ്യയോടെയായിരുന്നു ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴില്‍ 132-ാം പ്ലോട്ടില്‍ താമസിക്കുന്ന ബാബു-സിന്ധു ദമ്പതികളുടെ മകന്‍ വബീഷിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. വിബീഷും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് വൈകുന്നേരം കടയില്‍ പോയിരുന്നു. അവിടെനിന്ന് മടങ്ങിവരുന്നവഴിക്കാണ് കാട്ടാന ആക്രമിച്ചതെന്നാണ് കരുതുന്നത്. ബബീഷ് ഒറ്റയ്ക്കാണ് തിരികെ വന്നത്.

കാട്ടാനയെ തിരഞ്ഞ് ഇറങ്ങിയ വനംവകുപ്പ് അധികൃതരാണ് ബിബീഷ് പരിക്കേറ്റ് വീണുകിടക്കുന്നതായി കണ്ടെത്തുന്നത്. ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.കഴിഞ്ഞ ദിവസമാണ് ആറളം ഫാമിനുള്ളില്‍ കാട്ടാന നിലയുറപ്പിച്ചിച്ചത്. ആനയെ തുരത്താനായി ദിവസങ്ങളായി വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണ് അപകടം.

Exit mobile version