കൊച്ചിയില്‍ രാത്രിയില്‍ 53കാരനായ അമ്മാവനൊപ്പം ആശുപത്രിക്ക് മുന്നില്‍ നിന്ന യുവതിക്ക് നേരെ അസഭ്യവര്‍ഷം; അമ്മാവന് യുവാവിന്റെ ക്രൂരമര്‍ദ്ദനവും

കൊച്ചി: രാത്രിയില്‍ 53കാരനായ അമ്മാവനൊപ്പം സ്വകാര്യ ആശുപത്രിക്ക് മുന്‍പില്‍ നിന്ന യുവതിക്ക് നേരെ അസഭ്യവര്‍ഷം. കൂടെ നിന്ന അമ്മാവന്‍ യുവാവിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. എംജി റോഡിലെ നടവഴിയില്‍ നിന്ന 25കാരിക്കാണ് ദുരനുഭവം. യുവതിയോട് മോശമായി രീതിയില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് അമ്മാവനെ ക്രൂരമയി മര്‍ദ്ദിച്ചത്.

സഹോദരന്റെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി കോട്ടയം പുതുപ്പള്ളിയില്‍ നിന്ന് എറണാകുളത്ത് എത്തിയ യുവതിക്കാണ് ദുരനുഭവം. കൊച്ചി കണ്ണമ്മാലി സ്വദേശി റോബിന്‍(39) പെണ്‍കുട്ടിയെയും അമ്മാവനെയും മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വാക്കുകള്‍;

ഞങ്ങള്‍ മാതാപിതാക്കളില്ലാതെ അനാഥാലയത്തില്‍ വളര്‍ന്നതാണ്. രണ്ടു പേരും രണ്ടിടത്തായിരുന്നു. സഹോദരന് കിഡ്‌നി മാറ്റിവയ്‌ക്കേണ്ടിവന്നതോടെ സഹായത്തിനാണ് കൊച്ചിയിലെത്തിയത്. ആശുപത്രിയില്‍ അടയ്ക്കാന്‍ പണമില്ലാതെ വന്നതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചപ്പോള്‍ ജോണ്‍ എന്നൊരാള്‍ വശം 10,000 രൂപ കൊടുത്തയച്ചു. അത് വാങ്ങാനാണ് രാത്രി 11 മണിക്കു ശേഷം റോഡില്‍ ഇറങ്ങി നിന്നത്. ഒപ്പം അമ്മയുടെ സഹോദരനുമുണ്ടായിരുന്നു.

കുറച്ചു സമയം നിന്നു കഴിഞ്ഞപ്പോള്‍ മുന്നിലൂടെ ഒരാള്‍ രണ്ടു മൂന്നു തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മൂന്നാമത്തെ തവണ എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. എന്തെങ്കിലും സഹായം വേണോ എന്നും ചോദിച്ചു. വേണ്ട എന്നു പറഞ്ഞപ്പോള്‍ ‘നീ ഇയാളുമായി എന്താ ഇടപാട് എന്ന ചോദ്യവുമായി എത്തി. മോശം സംഭാഷണം കൂടിയായതോടെ ഇതു ചോദ്യം ചെയ്യാനെത്തിയ അമ്മാവനെ ക്രൂരമായി മര്‍ദിച്ചു. ക്യാഷ്വല്‍റ്റി എന്‍ട്രന്‍സ് വരെ തല്ലി നിലത്തിട്ട് ഉരുട്ടി.

ഈ സമയം സെക്യൂരിറ്റി ജീവനക്കാരന്‍ ഫോണില്‍ വീഡിയോയില്‍ നോക്കിയിരിക്കുകയായിരുന്നു. ഹെഡ്‌സെറ്റ് ചെവിയില്‍ ഉണ്ടായിരുന്നതിനാല്‍ അയാള്‍ കേട്ടില്ല. ആളുകള്‍ കൂടിയെങ്കിലും ആരും സഹായിച്ചില്ല. ഇതിനിടെ ഫോണില്‍ ഇന്റര്‍നെറ്റില്‍നിന്ന് പോലീസിന്റെ നമ്പരെടുത്തു വിളിച്ചു. ഇത് കടവന്ത്രയിലുള്ള നമ്പരാണ് 112ല്‍ വിളിക്കൂ എന്നു പറഞ്ഞു. അതില്‍ വിളിച്ചു പറഞ്ഞു. ഇതിനിടെ പട്രോളിങ്ങിനുള്ള പോലീസ് ചായകുടിക്കാന്‍ സമീപത്തുള്ള കടയില്‍ എത്തിയിരുന്നു. അവരോടു പോയി കാര്യങ്ങള്‍ പറഞ്ഞു. വിളിച്ച പോലീസ് വരുന്നതു വരെ ഉപദ്രവിച്ചയാളെ പട്രോളിങ് പോലീസ് പിടിച്ചു വച്ചു. ഇതിനിടെ വിളിച്ച പോലീസ് വന്നു.

ഈ സമയം സെക്യൂരിറ്റി ജീവനക്കാരന്‍ ഫോണില്‍ വിഡിയോയില്‍ നോക്കിയിരിക്കുകയായിരുന്നു. ഹെഡ്‌സെറ്റ് ചെവിയില്‍ ഉണ്ടായിരുന്നതിനാല്‍ അയാള്‍ കേട്ടില്ല. ആളുകള്‍ കൂടിയെങ്കിലും ആരും സഹായിച്ചില്ല. ഇതിനിടെ ഫോണില്‍ ഇന്റര്‍നെറ്റില്‍നിന്ന് പോലീസിന്റെ നമ്പരെടുത്തു വിളിച്ചു. ഇത് കടവന്ത്രയിലുള്ള നമ്പരാണ് 112ല്‍ വിളിക്കൂ എന്നു പറഞ്ഞു. അതില്‍ വിളിച്ചു പറഞ്ഞു. ഇതിനിടെ പട്രോളിങ്ങിനുള്ള പൊലീസ് ചായകുടിക്കാന്‍ സമീപത്തുള്ള കടയില്‍ എത്തിയിരുന്നു. അവരോടു പോയി കാര്യങ്ങള്‍ പറഞ്ഞു. വിളിച്ച പൊലീസ് വരുന്നതു വരെ ഉപദ്രവിച്ചയാളെ പട്രോളിങ് പോലീസ് പിടിച്ചു വച്ചു. ഇതിനിടെ വിളിച്ച പൊലീസ് വന്നു.

അവനെ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങളെ മോശമായ സാഹചര്യത്തില്‍ കണ്ടെന്നാണ് അവന്‍ പറഞ്ഞത്. അത് ചോദിക്കാന്‍ നീയാരാണെന്ന് പോലീസ് ചോദിച്ചു. പോലീസ് എല്ലാ പിന്തുണയും നല്‍കി. ഈ സമയം കൊണ്ട് പണവുമായി ജോണ്‍ സാറുമെത്തി. അദ്ദേഹം പോലീസില്‍ പരാതി കൊടുക്കാന്‍ പറഞ്ഞു. രാത്രി തന്നെ പരാതി കൊടുത്തു. സ്റ്റേഷനില്‍ കൊണ്ടു പോയ പോലീസ് അവനെ സ്റ്റേഷന്‍ ജാമ്യം കൊടുത്തു വിട്ടെന്നാണ് അറിഞ്ഞത്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ച് മൊഴിയെടുത്തിരുന്നു.

Exit mobile version