സംസ്ഥാനത്ത് നിശ്ചലമായി ഐഡിയ, വോഡഫോണ്‍ നെറ്റ്‌വര്‍ക്ക്

കൊച്ചി: ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം സംസ്ഥാനത്ത് തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്. ഫൈബര്‍ നെറ്റ് വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് സേവനം തടസ്സപ്പെട്ടത്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്.

കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ വിയുടെ ഫൈബര്‍ ശൃംഖലയിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ്വര്ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു

Exit mobile version