ശബരിമല; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ശബരിമലയിലെ സാഹചര്യം മെച്ചപ്പെടുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് രാവിലെ 9 മണിക്ക് മുമ്പ് ഏകദേശം 35,000ത്തോളം പേര്‍ സന്നിധാനത്ത് എത്തിയെന്നാണ് ലഭ്യമാകുന്ന വിവരം.കൂടാതെ ശബരിമലയിലെ വരുമാനവും കൂടുന്നുണ്ട്.

അന്യസംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളിലെ മണ്ഡലകാലത്തിന് സമാനമായ രീതിയിലേക്ക് ആളുകളുടെ എണ്ണം ഉയരുന്നുണ്ട്.

ശബരിമലയിലെ സാഹചര്യം മെച്ചപ്പെടുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. ഹൈക്കോടതി നീരീക്ഷണ സമിതിയെ നിയോഗിച്ചത് നല്ലതാണെന്നും, സമിതി അനുകൂല റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Exit mobile version