പൊതുമേഖലയില്‍ നിന്ന് നൂതന നാവിഗേഷന്‍ ഉപകരണം വിപണിയിലേക്ക്; ഇന്ത്യന്‍ ഗതിനിര്‍ണയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വാഹന ട്രാക്കിങ് സംവിധാനം; മന്ത്രി ഇപി ജയരാജന്‍ നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) സ്വന്തമായി വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷന്‍ ഉപകരണം വിപണിയിലേക്ക്. വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം വ്യവസായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ നാളെ ഉദ്ഘാടനം ചെയ്യും. ഐആര്‍എന്‍എസ്എസ് യൂണി 140 എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഇന്ത്യന്‍ ഗതിനിര്‍ണയ സാങ്കേതിക വിദ്യ (ഐആര്‍എന്‍എസ്എസ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വാഹന ട്രാക്കിങ് സംവിധാനമാണ്.

വാഹനത്തിന്റെ ലൊക്കേഷന്‍, വേഗത, എത്ര ദൂരം സഞ്ചരിച്ചു തുടങ്ങിയ വിവരങ്ങളെല്ലാം ഇതുവഴി മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ അറിയാന്‍ സാധിക്കും. വാഹന മോഷണം തടയാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനും അപകടത്തില്‍പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സഹായിക്കുന്നതാണ് സംവിധാനം. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) സ്വന്തമായി വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷന്‍ ഉപകരണം വിപണിയിലേക്ക് എത്തുന്ന കാര്യം മന്ത്രി ഇപി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

പൊതുമേഖലാ വ്യവസായ സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) സ്വന്തമായി വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷന്‍ ഉപകരണം വിപണിയിലേക്ക്. ഐആര്‍എന്‍എസ്എസ് യൂണി 140 എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഇന്ത്യന്‍ ഗതിനിര്‍ണയ സാങ്കേതിക വിദ്യ (ഐആര്‍എന്‍എസ്എസ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വാഹന ട്രാക്കിങ് സംവിധാനമാണ്. വാഹനത്തിന്റെ ലൊക്കേഷന്‍, വേഗത, എത്ര ദൂരം സഞ്ചരിച്ചു തുടങ്ങിയ വിവരങ്ങളെല്ലാം ഇതുവഴി മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ അറിയാന്‍ സാധിക്കും. വാഹന മോഷണം തടയാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനും അപകടത്തില്‍പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സഹായിക്കുന്നതാണ് സംവിധാനം.

Exit mobile version