വയസ് 106; കൊവിഡില്‍ നിന്നും ‘ഉഷാറായി’ ചങ്ങരംകുളത്തെ വള്ളിക്കുട്ടിയമ്മ

ചങ്ങരംകുളം: വയസ് 106 ആണെങ്കിലും കൊവിഡില്‍ നിന്നും മുക്തി നേടി ചാലിശ്ശേരി ഗ്രാമത്തിന്റെ മുത്തശ്ശി വള്ളിക്കുട്ടിയമ്മ. ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ വള്ളിക്കുട്ടിയമ്മക്ക് കഴിഞ്ഞ അഞ്ചിന് ഹൈസ്‌കൂളില്‍ നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് കൊവിഡ് പോസ്റ്റീവായത്.

തുടര്‍ന്ന് പാലക്കാട് ജില്ല മെഡിക്കല്‍ കോളജില്‍ ചികില്‍സ നേടി. പത്ത് ദിവസത്തിനു ശേഷം നടന്ന ടെസ്റ്റില്‍ ഫലം നെഗറ്റീവാവുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സന്തോഷത്തോടെയുള്ള കരുതലും പരിചരണവും മുത്തശ്ശിയെ രോഗമുക്തി നേടി വീട്ടിലെത്തിക്കുവാന്‍ സഹായിച്ചു.

ഉറ്റവരെ കാണാന്‍ കഴിയാതെയിരുന്ന മുത്തശ്ശിക്ക് ആശ്വാസമായത്, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകരും സ്വന്തം മക്കളെ പോലെ പരിചരിച്ചതാണ്.

Exit mobile version