‘അഴകോടെ അമ്പലപ്പുഴ’ 70 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച 14 റോഡുകളും നാടിന് സമര്‍പ്പിച്ചു, റോഡുകളുടെ നിര്‍മ്മാണം അന്തര്‍ദേശീയ നിലവാരത്തില്‍

തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തില്‍ അന്തര്‍ ദേശീയ നിലവാരത്തില്‍ നിര്‍മ്മിച്ച 15 ഗ്രാമീണ റോഡുകള്‍ മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 70 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന വിവിധങ്ങളായ 14 റോഡുകളുടെയും സിആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 1 റോഡിന്റെയും നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.

നവകേരള നിര്‍മ്മിതി നിര്‍വ്വഹിച്ചു വരുന്ന പിണറായി വിജയന്‍ സര്‍ക്കാരിനു കീഴില്‍ നാടിന്റെ മാറ്റം നിരത്തിലിറയിച്ച് മുന്നേറുകയാണ് പൊതുമരാമത്ത് വകുപ്പ്. ജനാധിപത്യ സംവിധാനത്തിന്റെ ജീവനായ ജനങ്ങള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാനും അഴിമതിപ്പുഴുക്കമില്ലാതെ പൊതുപ്പണം കൃത്യമായി ഉപയോഗിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

2000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സമസ്ത മേഖലകളിലും വികസനമെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെ ആധുനിക എന്‍ജിനീയറിംഗ് സങ്കേതങ്ങളുടെ സദ്ഫലങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കുറിക്കുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റെടുത്ത ശേഷം ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചും ബിഎം & ബിസി നിലവാരത്തിലും ഗുണനിലവാരം ഉറപ്പ് വരുത്തിയും കേരളത്തിലെ മറ്റ് 139 നിയോജക മണ്ഡലങ്ങളിലെപ്പോലെ അമ്പലപ്പുഴ മണ്ഡലത്തിലേയും 150 ല്‍പ്പരം ഗ്രാമീണ നഗര റോഡുകള്‍ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തില്‍ ബഡ്ജറ്റ് ഫണ്ടിലും സിആര്‍എഫ് ഫണ്ടിലും ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച 34 റോഡുകള്‍ നാടിന് സമര്‍പ്പിച്ചിരുന്നതായും മന്ത്രി അറിയിച്ചു.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ച റോഡുകള്‍.

സി.എസ്.ഐ കപ്പക്കട റോഡ് – 260 ലക്ഷം
അഴിക്കോടന്‍ റോഡ് – 57 ലക്ഷം
നീര്‍ക്കുന്നം ഹോസ്പിറ്റല്‍ – പഴയനടക്കാവ് റോഡ് – 133 ലക്ഷം
നീര്‍ക്കുന്നം – പഞ്ചായത്ത് ഓഫീസ് റോഡ് – 222 ലക്ഷം
പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ ലെഡ്ഡുമുക്ക് റോഡ് – 120 ലക്ഷം
ബ്രാഞ്ച് 1 – റെയില്‍വേ ട്രാക് റോഡ് – 57 ലക്ഷം
ബ്രാഞ്ച് 1 (ഇസ്താന – വെള്ളാഞ്ഞിലി) റോഡ് – 53 ലക്ഷം
ബ്രാഞ്ച് 2 (വയസ്‌കര – വെള്ളാഞ്ഞിലി) റോഡ് – 49 ലക്ഷം
ബ്രാഞ്ച് 3 (കോളേജ് റോഡ്) റോഡ് – 40 ലക്ഷം
കരുമാടി – പടഹാരം റോഡ് – 268 ലക്ഷം
പായല്‍കുളങ്ങര – കാഞ്ഞൂര്‍മഠം റോഡ് – 103 ലക്ഷം
നവരായ്ക്കല് എന്‍.എച്ച് – താന്നിയില്‍ ജംഗ്ഷന്‍ റോഡ് – 250 ലക്ഷം
താന്നിയില്‍ ജംഗ്ഷന്‍ – എന്‍.എച്ച് നവരായ്ക്കല്‍ റോഡ് – 147 ലക്ഷം
തേവലക്കാട് മഠം – എന്‍.എച്ച് കിഴക്കേനട (ബ്രാഞ്ച് 4) റോഡ് – 45 ലക്ഷം
മാത്തൂര്‍ചിറ റോഡ്- (സി.ആര്‍.എഫ്) – 271 ലക്ഷം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അഴകോടെ അമ്പലപ്പുഴ.
………………………………………..
അമ്പലപ്പുഴ മണ്ഡലത്തിൽ അന്തർ ദേശീയ നിലവാരത്തിൽ നിര്‍മ്മിച്ച 15 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം ഇന്ന് നിർവ്വഹിച്ചു.
ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 70 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന വിവിധങ്ങളായ 14 റോഡുകളുടെയും സി.ആർ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 1 റോഡിൻ്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്‍റെ ഉദ്ഘാടനമാണ് ഇന്ന് നടത്തിയത്. ഇന്നലെയും ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ച 10 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു.
നവകേരള നിർമ്മിതി നിർവ്വഹിച്ചു വരുന്ന പിണറായി വിജയന്‍ സര്‍ക്കാരിനു കീഴിൽ നാടിൻ്റെ മാറ്റം നിരത്തിലിറയിച്ച് മുന്നേറുകയാണ് പൊതുമരാമത്ത് വകുപ്പ്. ജനാധിപത്യ സംവിധാനത്തിൻ്റെ ജീവനായ ജനങ്ങൾക്ക് ഏറ്റവും മികച്ചത് നൽകാനും അഴിമതിപ്പുഴുക്കമില്ലാതെ പൊതുപ്പണം കൃത്യമായി ഉപയോഗിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
2000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സമസ്ത മേഖലകളിലും വികസനമെത്തിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെ ആധുനിക എൻജിനീയറിംഗ് സങ്കേതങ്ങളുടെ സദ്ഫലങ്ങൾ സാധാരണക്കാരിൽ എത്തിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് .
പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റെടുത്ത ശേഷം ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചും ബി.എം & ബി.സി നിലവാരത്തിലും ഗുണനിലവാരം ഉറപ്പ് വരുത്തിയും കേരളത്തിലെ മറ്റ് 139 നിയോജക മണ്ഡലങ്ങളിലെപ്പോലെ അമ്പലപ്പുഴ മണ്ഡലത്തിലേയും 150 ല്‍പ്പരം ഗ്രാമീണ നഗര റോഡുകള്‍ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്.
സെപ്റ്റംബര്‍ മാസത്തില്‍ ബഡ്ജറ്റ് ഫണ്ടിലും സി.ആര്‍.എഫ് ഫണ്ടിലും ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച 34 റോഡുകള്‍ നാടിന് സമര്‍പ്പിച്ചിരുന്നു.
ഇന്ന് നടന്ന ലളിതമായ
ചടങ്ങില്‍ ആലപ്പുഴ എം.പി അഡ്വ: എ.എം.ആരിഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ജി.വേണുഗോപാല്‍, ബ്ലോക്ക് പ്രസിഡന്‍റ് ശ്രീ.കെ.എം.ജുനൈദ്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുക്കാൻ ഔത്സുക്യം പ്രകടിപ്പിച്ച് ഒട്ടേറെ പൊതു ജനങ്ങളും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളsക്കമുള്ളവരും പ്രവർത്തകരേയും ഓഫീസിനേയും സമീപിച്ചു എങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ അവരെ വേദനയോടെ നിരുത്സാഹപ്പെടുത്തേണ്ടി വന്നു.
ചരിത്രത്തിലാദ്യമായാണ് ഗ്രാമീണ റോഡുകൾ ഈ നിലവാരത്തിൽ പുനർ നിർമ്മിക്കപ്പെടുന്നത്.നാടിൻ്റെ ഉത്സവമായി നടത്തേണ്ടിയിരുന്ന ഈ ഉദ്ഘാടനങ്ങൾ കോവിഡ് സാഹചര്യത്തിൽ ശിലാഫലകം അനാച്ഛാദനം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഇന്ന് നാടിന് സമര്‍പ്പിച്ച റോഡുകള്‍.
സി.എസ്.ഐ കപ്പക്കട റോഡ് – 260 ലക്ഷം
അഴിക്കോടന്‍ റോഡ് – 57 ലക്ഷം
നീര്‍ക്കുന്നം ഹോസ്പിറ്റല്‍ – പഴയനടക്കാവ് റോഡ് – 133 ലക്ഷം
നീര്‍ക്കുന്നം – പഞ്ചായത്ത് ഓഫീസ് റോഡ് – 222 ലക്ഷം
പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ ലെഡ്ഡുമുക്ക് റോഡ് – 120 ലക്ഷം
ബ്രാഞ്ച് 1 – റെയില്‍വേ ട്രാക് റോഡ് – 57 ലക്ഷം
ബ്രാഞ്ച് 1 (ഇസ്താന – വെള്ളാഞ്ഞിലി) റോഡ് – 53 ലക്ഷം
ബ്രാഞ്ച് 2 (വയസ്കര – വെള്ളാഞ്ഞിലി) റോഡ് – 49 ലക്ഷം
ബ്രാഞ്ച് 3 (കോളേജ് റോഡ്) റോഡ് – 40 ലക്ഷം
കരുമാടി – പടഹാരം റോഡ് – 268 ലക്ഷം
പായല്‍കുളങ്ങര – കാഞ്ഞൂര്‍മഠം റോഡ് – 103 ലക്ഷം
നവരായ്ക്കല് എന്‍.എച്ച് – താന്നിയില്‍ ജംഗ്ഷന്‍ റോഡ് – 250 ലക്ഷം
താന്നിയില്‍ ജംഗ്ഷന്‍ – എന്‍.എച്ച് നവരായ്ക്കല്‍ റോഡ് – 147 ലക്ഷം
തേവലക്കാട് മഠം – എന്‍.എച്ച് കിഴക്കേനട (ബ്രാഞ്ച് 4) റോഡ് – 45 ലക്ഷം
മാത്തൂര്‍ചിറ റോഡ്- (സി.ആര്‍.എഫ്) – 271 ലക്ഷം
കാലത്തിനൊത്ത നിർമ്മാണവുമായി പൊതുമരാമത്ത് വകുപ്പ്.
മാറുന്ന അമ്പലപ്പുഴയും.

Exit mobile version