നിയന്ത്രണങ്ങളെ മറികടന്ന് കടകള്‍ തുറന്നു; കോഴിക്കോട് വലിയങ്ങാടിയില്‍ വ്യാപാരികള്‍ കസ്റ്റഡിയില്‍, 10 കടയുടമകള്‍ക്കെതിരെ കേസ്

കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങളെ കാറ്റില്‍പറത്തി കടകള്‍ തുറന്ന വ്യാപാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല അധ്യക്ഷനടക്കം എട്ട് പേരാണ് കസ്റ്റഡിയിലായത്.

വലിയങ്ങാടിയിലെ കണ്ടയിന്‍മെന്റ് സോണില്‍ അല്ലാത്ത കടകള്‍ തുറക്കാമെന്ന് തീരുമാനമായിട്ടും തുറക്കാതായപ്പോള്‍ ആണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വ്യാപാരികള്‍ കട തുറക്കാനെത്തിയതിന് പിന്നാലെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വലിയങ്ങാടി ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണാണെന്നും ഇതു സാധൂകരിക്കുന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിനും പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരവും പത്ത് കടയുടമകള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

Exit mobile version