കോഴിക്കോട് കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; ആശുപത്രി അടച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഗവ. താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായതെന്നാണ് നിഗമനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു.

അണു നശീകരണത്തിനായി രണ്ട് ദിവസത്തേക്കാണ് ആശുപത്രി അടച്ചിരിക്കുന്നത്. അണുവിമുക്തമാക്കിയതിന് ശേഷം ആശുപത്രി വീണ്ടും തുറക്കും. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്നലെ 111 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കൊവിഡ് ബാധിക്കുന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 100ന് മുകളിലാണ്.

Exit mobile version