ഒന്നാം ദിനം നേട്ടം കൊയ്ത് തൃശ്ശൂര്‍! കലോത്സവ ഫലങ്ങള്‍ പ്രഖ്യാപിച്ചു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ നേട്ടം കൊയ്ത് തൃശ്ശൂര്‍. 73 പോയിന്റുകള്‍ നേടിയാണ് തൃശ്ശൂര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 64 പോയിന്റോടെ കണ്ണൂരും ആലപ്പുഴയും ഒപ്പത്തിനൊപ്പം ഉണ്ട്.

ആദ്യപത്തില്‍ യഥാക്രമം കോഴിക്കോട് ( 61), പാലക്കാട്( 59),വയനാട്( 58),കൊല്ലം (56), എറണാകുളം ( 55), മലപ്പുറം ( 55) തിരുവനന്തപുരം (50) എന്നീ ജില്ലകളാണ് ഉള്ളത്. ഇടുക്കിയാണ് ഏറ്റവും പിന്നില്‍. 32 പോയിന്റോടെ 14-ാമതാണ് ഇടുക്കിയുടെ സ്ഥാനം.

കണ്ണൂര്‍ സെന്റ് തെരേസാസ് എഐഎച്ച്എസ്എസി സ്‌കൂളാണ് മുന്നില്‍ നില്‍ക്കുന്ന സ്‌കൂള്‍. 29 വേദികളിലായി ആകെ 62 ഇനങ്ങളിലായാണ് ഇന്ന് മത്സരങ്ങള്‍ നടന്നത്.

Exit mobile version