സംസ്ഥാനത്തെ 14 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 14 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (1), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (22, 23), കുളനട (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 9), കോടംതുരത്ത് (5), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (13), വെങ്കിടാങ് (7, 15), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (1), വെങ്ങാനൂര്‍ (16), കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് (1), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (സബ് വാര്‍ഡ് 14), പാലക്കാട് ജില്ലയിലെ കരിമ്പുഴ (13), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡജെ (4), കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോടാണ് ഇന്ന് രോഗികള്‍ കൂടുതല്‍. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 906 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version