‘ഇതൊക്കെ ചെറുത്’ 18 അല്ല ഒറ്റയിരിപ്പിന് കഴിക്കുന്നത് 60 പൊറോട്ടയും 20 ബിരിയാണിയും; തീറ്ററപ്പായിയെ കടത്തി വെട്ടാന്‍ ഉണ്ട് കോഴിക്കോട് ഒരു ഉസൈന്‍കുട്ടി..!

കോഴിക്കോട്: ഒറ്റയിരിപ്പിന് കഴിക്കുന്നത് 60 പൊറോട്ടയും 20 ബിരിയാണിയും. ഇത് തൃശ്ശൂരിലെ തീറ്ററപ്പായി അല്ല. കോഴിക്കോടിന്റെ സ്വന്തം ഉസൈന്‍കുട്ടിയാണ്. ഇത്രയേറെ കഴിച്ചായും ഉസൈനിന് 20 മിനിറ്റ് കഴിയുമ്പോള്‍ വീണ്ടും വിശക്കും. കോഴിക്കോട്ടെ ചീക്കിലോട്ടങ്ങാടിയിലെ ന്യൂ ബ്രദേഴ്സ് ഹോട്ടലില്‍ വന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന ഉസൈന്‍ കുട്ടിയുടെ കണക്കില്‍ പൊറോട്ട 18 ഉം ബീഫ് കറി മൂന്നുമാണ്.

എന്നാല്‍ ഇതൊക്കെ ചെറുത് എന്നാണ് ഉസൈന്‍കുട്ടിയെ അറിയുന്നവര്‍ പറയുന്നത്. കാരണം കണക്ക് 60 ആണേ. രാവിലെ ഒരു വട്ടം കഴിച്ചതുകൊണ്ടാണ് അത് 18 ആയി ചുരുങ്ങുന്നതെന്നും ചിലര്‍ പറയുന്നു. മുന്തിരിയും നാരങ്ങയുമൊക്കെ കിലോക്കണക്കിനല്ല, കൊട്ടക്കണക്കിനാണ് ഉസൈന്‍ കുട്ടി കഴിക്കുന്നത്. എന്ത് കൊണ്ടാണിത്രയും കഴിക്കുന്നതെന്ന് ചോദിച്ചാലുള്ള ഉസൈന്‍കുട്ടി മറുപടി വീണ്ടും വിശക്കും എന്നാണ്.

തീറ്റമല്‍സരത്തില്‍ റപ്പായിയോട് പല തവണ മുട്ടിയുട്ടുണ്ട് 50 കാരനായ ഈ ഉസൈന്‍കുട്ടി. തീറ്ററപ്പായി മരിച്ചതില്‍ പിന്നെ താനാണ് തീറ്റക്കാരനെന്നാണ് ഉസൈന്‍കുട്ടി തന്നെ പറയുന്നത്. ചുമട്ടുതൊഴിലാളിയായ ഇയാള്‍ ഏത് ഭാരവും, പ്രത്യേകിച്ച് നിറഞ്ഞ ചാക്കുകള്‍ നിഷ്പ്രയാസം ചുമന്ന് ഓടും. അതുകണ്ട് നാട്ടുകാര്‍ ഇട്ട ഓമനപ്പേക് ഉസൈന്, ടാര്‍സന്‍ എന്നാണ്.

ദിവസവും സമ്പാദിച്ച് കിട്ടുന്നത് 500 ഓ 600ഓ രൂപയാണ്. ഇത് ഭക്ഷണത്തിന് പോലും തികയില്ല. ദിവസം കുറഞ്ഞത് 20 ചായയെങ്കിലും ഉസൈനിന് അകത്താക്കണം. പുല്ലാളുരാണ് ഉസൈന്റെ സ്വദേശം. പല അങ്ങാടികളിലും ഇയാള്‍ ജോലി ചെയ്തിട്ടിണ്ട്.

Exit mobile version